You are Here : Home / News Plus

കൊട്ടക്കമ്പൂർ ഭൂമി ഇടപാട്: ഭൂരേഖകൾ ഹാജരാക്കാന്‍ ജോയ്സ് ജോർജ് എംപിക്ക് നോട്ടീസ്

Text Size  

Story Dated: Saturday, December 29, 2018 05:30 hrs EST

കൊട്ടക്കമ്പൂർ ഭൂമി ഇടപാട് കേസിൽ ഭൂരേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജോയ്സ് ജോർജ് എംപിയ്ക്ക് ദേവികുളം സബ് കളക്ടർ നോട്ടീസ് അയച്ചു. ജനുവരി 10ന് നേരിട്ട് ഹാജരായി രേഖകൾ സമർപ്പിക്കാനാണ് നിർദ്ദേശം. കൊട്ടക്കമ്പൂരിലെ ജോയ്സിന്‍റെ ഭൂമിയുടെ പട്ടയം വേണ്ടത്ര വിശദീകരണം തേടാതെ സബ്കളക്ടർ റദ്ദാക്കിയെന്ന് ഇടുക്കി ജില്ല കളക്ടർ കണ്ടെത്തിയിരുന്നു. പട്ടയം റദ്ദാക്കിയതിൽ പുനരന്വേഷണത്തിന് കളക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ജോയ്സിനോട് വീണ്ടും പട്ടയ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞ ജൂലെയിൽ സബ്കളക്ടർ ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More