You are Here : Home / News Plus

രാജ്യന്തര എണ്ണവിലയില്‍ വന്‍ ഇടിവ്

Text Size  

Story Dated: Wednesday, December 26, 2018 08:33 hrs UTC

രാജ്യന്തര എണ്ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുന്നു. 2017 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില. ബാരലിന് 50.50 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഉല്‍പാദനം നിയന്ത്രിച്ച് വിലയിടിവ് നിയന്ത്രിക്കാനാണ് ഒപെക് കൂട്ടായ്മയുടെ ശ്രമം. പ്രതിദിനം 12 ലക്ഷം ബാരല്‍ ഉല്‍പാദനം കുറയ്ക്കാനാണ് ഒപെക് ലക്ഷ്യമിടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. ആഗോള ക്രൂഡ് ഓയില്‍ ആവശ്യകതയുടെ ഒരു ശതമാനമാണിത്. എണ്ണവില ഉയര്‍ന്നതോടെ യുഎസ് എണ്ണ ശേഖരവും വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.