You are Here : Home / News Plus

ബിജെപി അധികാരത്തിലെത്തിയാല്‍ പിണറായിയെ പുറത്താക്കി എകെജി സെന്‍റര്‍ സീല്‍ ചെയ്യുമെന്ന് എ എൻ രാധാകൃഷ്ണന്‍

Text Size  

Story Dated: Thursday, December 20, 2018 09:35 hrs EST

ബിജെപി സർക്കാർ അധികാരത്തിൽ ഏറിയാൽ പിണറായിയേയും കോടിയേരിയും അടക്കം പുറത്താക്കി എ കെ ജി സെന്‍റര്‍ സീൽ ചെയ്യുമെന്ന് ബി ജി പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. ശബരിമല വിഷയത്തിൽ ഗൂഢാലോചന നടത്താനുള്ള സി പി എം കേന്ദ്രമാണ് എ കെ ജി സെന്റർ. ഇതിനെ തങ്ങൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. എ കെ ജി സെന്ററിൽ സി പി എമ്മിന് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച രാധാകൃഷ്ണന്‍ എ കെ ജി സെന്‍റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തിലാണെന്നും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.