You are Here : Home / News Plus

ബി.ജെ.പിയുടെ രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി

Text Size  

Story Dated: Thursday, December 20, 2018 09:15 hrs EST

പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ ബി.ജെ.പിക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നല്‍കി. വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ ഹൈക്കോടതി രഥയാത്രയ്ക്ക് അനുമതി നല്‍കിയത് പശ്ചിമബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന് തിരിച്ചടിയായി. രഥയാത്ര കടന്നുപോകുന്ന ഓരോ ജില്ലകളിലെയും പോലീസ് അധികാരികളെ യാത്ര സംഘടിപ്പിക്കുന്നവര്‍ 12 മണിക്കൂറിനുമുമ്പ് വിവരം അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More