You are Here : Home / News Plus

കെഎസ്ആർടിസിയിൽ ഉടൻ സ്ഥിരം നിയമനമില്ല, പിഎസ്‍സി പറയുന്ന ശമ്പളം നൽകാനാകില്ല: തച്ചങ്കരി

Text Size  

Story Dated: Wednesday, December 19, 2018 07:53 hrs UTC

പുതുതായി സര്‍വ്വീസില്‍ കയറുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം പാനലുകാരുടെ അതേ ശമ്പളമേ നല്‍കൂവെന്ന് ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. റിസർവ് കണ്ടക്ടർ തസ്തികയിൽ പിഎസ്‍സി പറയുന്ന ശമ്പളം നൽകാനാവില്ലെന്നും എംഡി പറഞ്ഞു. മറ്റു സെക്ഷനുകളിൽ ജോലി ചെയ്യുന്നവരിൽ കണ്ടക്ടർ ബാഡ്ജ് ഉള്ളവരെ കണ്ടക്ടർ ആക്കാൻ തയ്യാറാണെന്നും തച്ചങ്കരി വ്യക്തമാക്കി. കൂടുതൽ സമയം ഡ്യൂട്ടി ചെയ്യാൻ കണ്ടക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്ഥിര നിയമനം നല്‍കില്ല. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം നോക്കി മാത്രമാകും ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കുകയെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.