ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ ശ്രമിച്ചാൽ എ കെജി സെന്റര്‍ അടക്കം പിണറായി വിജയന്റെ സർവതും അയ്യപ്പ ഭക്തർ അടിച്ചു തരിപ്പണമാക്കുമെന്ന് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ. തിരുവനന്തപുരം പോത്തൻകോട് ഒരു പൊതുയോഗത്തിലാണ് എ എൻ രാധാകൃഷ്ണന്റെ പ്രകോപനപരമായ പ്രസംഗം.
യതീഷ് ചന്ദ്രയെക്കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു. ഗുണ്ടകളായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.
Comments