You are Here : Home / News Plus

തെലങ്കാന മുഖ്യമന്ത്രിയായി കെ.സി.ആര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Text Size  

Story Dated: Thursday, December 13, 2018 03:41 hrs EST

തെലങ്കാനയില്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക് 1.35 ന് ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചന്ദ്രശേഖര റാവുവിന്റെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകും. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ മന്ത്രിമാരെയും തീരുമാനിക്കുമെന്നാണ് ചന്ദ്രശേഖര്‍ റാവു നേരത്തെ വ്യക്തമാക്കിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More