You are Here : Home / News Plus

ഇടുക്കിയില്‍ 70കാരനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു;

Text Size  

Story Dated: Monday, December 03, 2018 12:01 hrs EST

മീന്‍ വ്യാപാരിയായ എഴുപതുകാരനെ ആള്‍ക്കൂട്ടം തെരുവിലിട്ട് മര്‍ദ്ദിച്ചു. സംഭവത്തില്‍ ഇടുക്കി മാങ്കുളം സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അടിമാലി വാളറ മക്കാറിനാണ് മര്‍ദ്ദനമേറ്റത്. അദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്. മത്സ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മര്‍ദ്ദനമേറ്റ എഴുപതുകാരന്‍ കേസ് നല്‍കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More