You are Here : Home / News Plus

കടകംപള്ളി സുരേന്ദ്രന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം

Text Size  

Story Dated: Sunday, November 18, 2018 08:36 hrs UTC

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരം കോര്‍പ്പറേഷന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ പട്ടം സെന്റ് മേരീസ് കോളേജില്‍ നടന്ന വികസന സെമിനാറിനിടെയാണ് മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്.

സെമിനാറില്‍ പങ്കെടുക്കാനായി സ്‌കൂളിന് പുറത്തെത്തിയ മന്ത്രിക്ക് നേരെ കരിങ്കൊടികളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സ്‌കൂളിനകത്തും മന്ത്രിക്ക് നേരെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധം നടത്തി. ഇതിനിടെ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും എത്തിയതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. സ്റ്റേജിലേക്ക് കയറി പ്രതിഷേധിക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് പിന്നീട് നീക്കി.

നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഇന്ന് രാവിലെയാണ് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെതിരെ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.

സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.