You are Here : Home / News Plus

വത്സന്‍ തില്ലങ്കേരി സന്നിധാനത്ത് പൊലീസ് മൈക്ക് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് എം വി ഗോവിന്ദന്‍

Text Size  

Story Dated: Monday, November 12, 2018 01:19 hrs EST

ശബരിമലയില്‍ വത്സന്‍ തില്ലങ്കേരി പൊലീസ് മൈക്കുപയോഗിച്ചതിനെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍. വത്സന്‍ തില്ലങ്കേരി സന്നിധാനത്ത് പൊലീസ് മൈക്ക് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. സന്നിധാനത്ത് വന്ന ആര്‍എസ്എസുകാരില്‍ ക്രിമിനലുകള്‍ ഉണ്ട് അവരെ തിരിച്ചറിയണമെന്നാണ് വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. വത്സന്‍ തില്ലങ്കേരിക്ക് മൈക്ക് കൊടുത്തത് പൊലീസിന്റെ തീരുമാനമാണ്. അത് ആവശ്യമെങ്കില്‍ അന്വേഷിക്കണമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.