You are Here : Home / News Plus

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Text Size  

Story Dated: Tuesday, October 23, 2018 10:20 hrs UTC

ദസ്വ: ജലന്ധറിലെ ദസ്വ സെന്റ് പോള്‍സ് കത്തോലിക്കാ പള്ളിയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. നാട്ടില്‍ നിന്ന് ബന്ധുക്കള്‍ എത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയാല്‍ മതിയെന്ന കേരള പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടികള്‍ ഇന്നത്തേക്ക് മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയിരുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഏറ്റവും ശക്തമായി മൊഴി നല്‍കിയ വൈദികനായിരുന്നു ഫാ.കുര്യാക്കോസ്. വൈദികന്റെ ബന്ധുക്കളില്‍ ചിലര്‍ രാവിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്‌നെലോ ഗ്രേഷ്യസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രൂപതയുടെ ഭാഗത്തുനിന്ന് എല്ലാസഹായവും നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഇവരെ സഹായിക്കാന്‍ ചാന്‍സലര്‍ ഫാ.ജോസ് തെക്കുംചേരിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.