You are Here : Home / News Plus

സരിതയുടെ പരാതിയില്‍ കേസെടുത്തത് ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍

Text Size  

Story Dated: Sunday, October 21, 2018 07:02 hrs EDT

കോട്ടയം: സരിതയുടെ പീഡന പരാതിയില്‍ തനിക്കെതിരെ കേസ് എടുത്തത് ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ഉമ്മന്‍ചാണ്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും ഉമ്മന്‍ചാണ്ടി . വിഷയത്തില്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും തന്നെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്നായിരുന്നു സരിതയുടെ മൊഴി. സരിതയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തലവനായ മുന്‍ ഡിജിപിയും അന്വേഷണ ഉദ്യോഗസ്ഥനും നിലപാടെടുത്തതോടെയാണ് ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, എ.പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം വഴിമുട്ടുകയായിരുന്നു. ഇതേതുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കാന്‍ നിയമ തടസമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സരിത ഓരോരുത്തര്‍ക്കുമെതിരെ രംഗത്തെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More