You are Here : Home / News Plus

ശബരിമലയിൽ ആര്‍എസ്എസിന്‍റെ കലാപാഹ്വാനമെന്ന് മന്ത്രി കടകംപള്ളി

Text Size  

Story Dated: Thursday, October 18, 2018 04:23 hrs EDT

സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയ ഒരാളുടെ കലാപാഹ്വാനത്തിന്‍റെ ശബ്ദസന്ദേശവുമായി കടകംപള്ളി സുരേന്ദ്രന്‍റെ വാർത്താസമ്മേളനം. തീർഥാടകരുടെ വേഷത്തിൽ ഇരുമുടിക്കെട്ടുമായി ആളുകളെ എത്തിയ്ക്കാൻ വാട്‍സാപ്പ് വഴി നടക്കുന്ന ശബ്ദസന്ദേശമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്തുവിട്ടത്. എഎച്ച്പി ജില്ലാ ജനറൽ സെക്രട്ടറി ജിജിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാളുടെ സന്ദേശമാണ് കേൾപ്പിച്ചത്. ഒരു ആര്‍എസ്എസ് നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്തുവിടാം എന്ന് പറഞ്ഞാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബ്ദസന്ദേശം പുറത്ത് വിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.