You are Here : Home / News Plus

ബ്രൂവറി; എക്സൈസ്മന്ത്രി രാജിവെക്കണം: രമേശ് ചെന്നിത്തല

Text Size  

Story Dated: Wednesday, October 03, 2018 09:41 hrs UTC

ബ്രൂവറി വിവാദത്തില്‍ സര്‍ക്കാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശ്രീചക്ര ഡിസ്റ്റിലറിക്ക് ലൈസന്‍സ് നല്‍കുന്നതിനെതിരെ അന്നത്തെ എക്സൈസ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ടോം ജോസ് എതിര്‍ത്തിട്ടും രഹസ്യമായി അനുമതി നല്‍കുകയായിരുന്നെന്ന് ചെന്നിത്തല ആരോപിച്ചു. ഏഴ്മാസവും എട്ട് ദിവസവും എക്സൈസ് മന്ത്രിയുടെ ഓഫീസില്‍ ഫയല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡിസ്റ്റിലറിക്ക് അനുമതി നല്‍കുന്നത് 7.7.2018 നാണ്. കേരളം പ്രളയത്തില്‍ മുങ്ങിയ ഈ ദിവസങ്ങളില്‍തന്നെ ഈ ഫയല്‍ മുഖ്യമന്ത്രി പരിഗണിച്ചതും അനുമതി നല്‍കിയതും 'ഡീലുറപ്പി'ക്കാനാണെന്ന് ചെന്നിത്തല ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.