You are Here : Home / News Plus

ഇന്ത്യയുടെ നികുതി നിരക്കിനെ വിമര്‍ശിച്ച് ട്രംപ്

Text Size  

Story Dated: Tuesday, October 02, 2018 02:37 hrs EDT

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി നിരക്കുകള്‍ ഈടാക്കുന്നുവെന്ന ആരോപണവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ഉടന്‍ അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍ തുടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. മെക്‌സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി ഈടാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സന്തുഷ്ടി നിലനിര്‍ത്താന്‍ പ്രാഥമികമായി വേണ്ടത് വ്യാപാര കരാറാണെന്നും ട്രംപ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More