You are Here : Home / News Plus

ബാലഭാസ്‌കറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ- എ.കെ ബാലന്‍

Text Size  

Story Dated: Tuesday, October 02, 2018 06:36 hrs UTC

ബാലഭാസ്‌കറിന്റെ മരണം അവിശ്വസനീയമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. കലാഭവനിലും യൂണിവേഴ്‌സിറ്റി കോളേജിലും മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കുമെന്നും സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. 'മലയാളിക്ക് ഏറെ പരിചിതമല്ലാത്ത ഫ്യൂഷന്‍ സംഗീതത്തില്‍ വയലിന്‍ കൊണ്ട് മായാജാലം സൃഷ്ടിക്കാന്‍ ബാലഭാസ്‌കറിന് സാധിച്ചു. ആ മേഖലയുമായി ബന്ധപ്പെട്ടുള്ള പരീക്ഷണം തന്നെയായിരുന്നു പിന്നീട് അദ്ദേഹം സ്വീകരിച്ച ജീവിത മാര്‍ഗം. മൗലികമായി വളര്‍ത്തിയെടുത്ത സംഗീത മേഖലയിലേക്ക് കൂടുതല്‍ സംഭാവനകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു'. മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.