You are Here : Home / News Plus

പാചകവാതക വില 59രൂപ കൂടി; ഇന്ധന വിലയിലും വര്‍ധന

Text Size  

Story Dated: Monday, October 01, 2018 09:22 hrs UTC

പാചകവാതക സിലിന്‍ഡറിന് വീണ്ടും വിലകൂടി. ഡല്‍ഹിയില്‍ 2.89 രൂപ വര്‍ധിപ്പിച്ച് സബ്‌സിഡി സിലിന്‍ഡര്‍ ഒന്നിന് 502.40 രൂപയാക്കി. സബ്‌സിഡി ഇല്ലാത്തവയ്ക്ക് സിലിന്‍ഡര്‍ ഒന്നിന് 59 രൂപ കൂട്ടി 871.50 രൂപയാക്കി. കേരളത്തില്‍ സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡര്‍ ഒന്നിന് 54 രൂപ വര്‍ധിച്ച് 869.50 രൂപയായിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന്റെ വില 1450.10 രൂപയില്‍നിന്നും 1497 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം പെട്രോള്‍-ഡീസല്‍ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 32 പൈസയും പെട്രോള്‍ ലിറ്ററിന് 25 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 87.19 രൂപ, ഡീസല്‍ 80.36. കൊച്ചിയില്‍ പെട്രോള്‍ വില 87.78 രൂപ, ഡീസല്‍ 79.11. കോഴിക്കോട് പെട്രോള്‍ 86.03, ഡീസല്‍ 79.37 രൂപ. എന്നിങ്ങനെയാണ് കേരളത്തിലെ ഇന്ധനവില.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.