You are Here : Home / News Plus

വെളളാപ്പളളി നടേശനെതിരേ നിയമനടപടി : കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍

Text Size  

Story Dated: Sunday, July 28, 2013 02:03 hrs EDT

ന്യൂഡല്‍ഹി: സരിത എസ്‌ നായരുമായി സാമ്പത്തികവും ശാരീരികവുമായ ബന്ധമുണ്ട്‌ എന്ന് ആരോപണമുന്നയിച്ച വെളളാപ്പളളി നടേശനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന്‌ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍. സോളാര്‍ ഇടപാടില്‍ വേണുഗോപാലിന്‌ പ്രധാനപങ്കാണെന്നും അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ തന്നോട്‌ പറഞ്ഞതായി വെളളാപ്പളളി നടേശന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.ആരോപണം തെളിയിക്കാനായാല്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും വേണുഗോപാല്‍ പറഞ്ഞു. സരിത തന്നെ രണ്ട്‌ തവണ ഫോണില്‍ വിളിക്കുക മാത്രമാണ്‌ ചെയ്‌തത്‌. അത്‌ 45 സെക്കന്‍ഡ്‌ നീണ്ടുനിന്ന സംഭാഷണമായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി വെളളാപ്പളളിയുടെ വീട്‌ കേന്ദ്രീകരിച്ച്‌ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുവെന്നും കെ സി വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പുകളിലും തനിക്കെതിരെ പ്രവര്‍ത്തിച്ചയാളാണ്‌ വെളളാപ്പളളി നടേശന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • നേതൃമാറ്റം: നാളെ തീരുമാനമാകുമെന്നു മുഖ്യമന്ത്രി
    നേതൃമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ നാളെ തീരുമാനമാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം...

  • മന്ത്രിമാര്‍ക്കു സരിതയുമായി ശാരീരിക ബന്ധമുണ്ടെന്ന് വെള്ളാപ്പള്ളി
    മിക്ക മന്ത്രിമാര്‍ക്കും സരിതയുമായി ശാരീരിക ബന്ധമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍.കെ.സി വേണുഗോപാല്‍ പല തവണ സരിതയെ...

  • സരിതയുടെ മൊഴി അട്ടിമറിക്കാന്‍ ശ്രമമെന്ന് വി.എസ്
    സോളാര്‍ കേസില്‍ സരിതയുടെ പരാതിമൊഴി അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.ഇക്കാര്യത്തില്‍...

More From News Plus
More
View More
More From Featured News
View More