You are Here : Home / News Plus

കൊച്ചി നാവിക ആസ്ഥാനത്ത് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Text Size  

Story Dated: Saturday, July 27, 2013 01:12 hrs EDT

കൊച്ചി:കൊച്ചി നാവിക ആസ്ഥാനത്ത് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ദില്ലി സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് പ്രേരിപ്പിക്കുന്നുവെന്നും ആവശ്യം നിഷേധിച്ചപ്പോള്‍ ക്രൂരമായി പീഢിപ്പിച്ചെന്നും കാണിച്ചാണ് കഴിഞ്ഞ ഏപ്രിലില്‍ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ പേരില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ് എടുത്തതിനാണ് യുവതിയുടെ പേരിലുള്ള ജെ.എന്‍.യുവില്‍ നിന്നും ദില്ലി പൊലീസാണ് അറസ്റ്റ് ചെയ്തത്.വ്യക്തിഹത്യ നടത്തുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷക കാമിനി ജയ്‌സ്വാള്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു ക്രെഡിറ്റ് കാര്‍ഡിനായി അവര്‍ അപേക്ഷിച്ചിരുന്നില്ല. പിന്നയെങ്ങനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന് കാമിനി ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ദേ വന്നു ദാ പോയി , ചാനലുകളുടെ നനഞ്ഞ പടക്കങ്ങള്‍
    സോളാര്‍ തട്ടിപ്പില്‍ ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍ റേറ്റിംഗ് ഉയരുന്നത് ചാനലുകള്‍ക്ക്. റേറ്റിംഗ്...

More From News Plus
More
View More
More From Featured News
View More