You are Here : Home / News Plus

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രി തന്നോട് മര്യാദ കാണിച്ചില്ലെന്ന് ടി.സി മാത്യു

Text Size  

Story Dated: Friday, July 19, 2013 09:21 hrs UTC

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരന്‍ ടി.സി മാത്യു. പരാതി പറയാന്‍ ചെന്ന തന്നോട് മുഖ്യമന്ത്രി മര്യാദ കാണിച്ചില്ലെന്നും ആ സമയം അവിടെ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഭാര്യ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് പറഞ്ഞെന്നും ടി.സി മാത്യു ആരോപിച്ചു.സരിത പണം തട്ടിയത് ഉന്നതബന്ധങ്ങളെ കുറിച്ച് പറഞ്ഞായിരുന്നു. മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതറിഞ്ഞ് സരിത തന്നെ ഭീഷണിപ്പെടുത്തി. അഞ്ച് മന്ത്രിമാരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയുമെന്നും സരിത പറഞ്ഞതായി ടി.സി. മാത്യു പറഞ്ഞു.

    Comments

    sudhakaran August 06, 2013 05:22

    അഞ്ച് മന്ത്രിമാരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയുമെന്നും സരിത?

    കള്ളന്മാരെസലാം!!!!, ഇവര്‍ക്കായ്‌ കഞ്ഞിവെക്കുന്ന മുഖ്യനും സലാം

    സരിതായ നമഹ


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.