You are Here : Home / News Plus

പ്രീമിയം പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപ കുറച്ചു

Text Size  

Story Dated: Friday, July 11, 2014 03:31 hrs UTC

ബജറ്റില്‍ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെ പ്രീമിയം പെട്രോള്‍ (ബ്രാന്‍ഡഡ് പെട്രോള്‍) ലിറ്ററിന് അഞ്ചു രൂപ കുറച്ചു. സെന്‍ട്രല്‍ എക്സൈസ് തീരുവ 7.50 രൂപയില്‍ നിന്ന് 2.35 രൂപയായാണ് കുറച്ചത്. സാധാരണ പെട്രോളിനെ അപേക്ഷിച്ച് പ്രീമിയം പെട്രോളിന് തീരുവ കൂടുതലായിരുന്നു. ഇത് വിലയില്‍ വലിയ അന്തരത്തിനിടയാക്കുകയും പ്രീമിയം പെട്രോള്‍ വില്‍പനയെ സാരമായി ബാധിക്കുകയും ചെയ്തതാണ് തീരുവ കുറക്കാന്‍ പ്രേരിപ്പിച്ചത്. കുറവ് പ്രാബല്യത്തില്‍ വന്നതോടെ പ്രീമിയം പെട്രോളിന്‍െറ വില ഡല്‍ഹിയില്‍ ലിറ്ററിന് 83.03 രൂപയാണ്. സാധാരണ പെട്രോള്‍ വില 73.55 രൂപയും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.