You are Here : Home / News Plus

വിവാദ സ്ഥലംമാറ്റം: അധ്യാപിക മോഡല്‍ സ്‌കൂളില്‍ ചുമതലയേറ്റു

Text Size  

Story Dated: Wednesday, July 02, 2014 07:16 hrs UTC

വിദ്യാഭ്യാസമന്ത്രിയെ പൊതുവേദിയില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍നിന്ന് സ്ഥലംമാറ്റപ്പെട്ട ഊര്‍മിളാദേവി നഗരത്തിലെ തൈക്കാട് മോഡല്‍ സ്‌കൂളില്‍ പ്രധാനാധ്യാപികയായി ചുമതലയേറ്റു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി അവര്‍ വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തെ അവധിയില്‍ പ്രവേശിപ്പിക്കും.കുട്ടികള്‍ക്കുവേണ്ടി തുടര്‍ന്നും വാദിക്കുമെന്ന് ചുമതല ഏറ്റെടുത്തശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോട്ടണ്‍ഹില്‍ സ്‌കൂളില്‍നിന്ന് ആറ്റിങ്ങലിലെ അയിലം സ്‌കൂളിലേക്കാണ് ഊര്‍മിളാദേവിയെ ആദ്യം സ്ഥലംമാറ്റിയത്. നടപടിക്കെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അവരെ പിന്നീട് തൈക്കാട് മോഡല്‍ സ്‌കൂളിലേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.