You are Here : Home / News Plus

ഒരു മന്ത്രിയെയും നോക്കു കുത്തിയാക്കാന്‍ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ലെന്ന്‍ മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, June 24, 2014 10:11 hrs UTC

ഒരു മന്ത്രിയെയും നോക്കു കുത്തിയാക്കാന്‍ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ലെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ചീഫ് സെക്രട്ടറിക്ക് സ്വത്തില്ല. തൃശൂരിലേത് ചീഫ് സെക്രട്ടറിയുടെ ഭാര്യയുടെ തറവാട്ട് സ്വത്ത് മാത്രമാണ്. ഭാര്യയുടെ സ്വത്തിന്‍െറ കാര്യം നേരത്തെ അറിയിച്ചിരുന്നു. തെറ്റുകാരല്ലാത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നും ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു.അതേസമയം, ചീഫ് സെക്രട്ടറിക്കെതിരായ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു. സ്വത്ത് വിവരം മറച്ചുവെച്ച് ചീഫ് സെക്രട്ടറി ഗുരുതര ചട്ടലംഘനം നടത്തിയെന്ന് വി.എസ്. ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.