You are Here : Home / News Plus

മോഷ്ടാക്കള്‍ക്ക് സഹായം: ഡല്‍ഹിയില്‍ നാല്പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Text Size  

Story Dated: Monday, June 23, 2014 06:25 hrs UTC

വാഹന മോഷ്ടാക്കളെ സഹായിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാല് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഒരു സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നുപേരെ പ്രധാന ചുമതലകളില്‍നിന്ന് ഒഴിവാക്കി. ഹിന്ദി ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത ഒളിക്യാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. വാഹന മോഷ്ടാക്കളില്‍നിന്ന് പണം വാങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ മോഷണത്തിന് ഒത്താശ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.