You are Here : Home / News Plus

സംസ്ഥാനത്ത് ലോഡ്ഷെഡിങ് സമയത്തില്‍ മാറ്റം

Text Size  

Story Dated: Friday, June 13, 2014 06:25 hrs UTC

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ലോഡ്ഷെഡിങിന്‍െറ സമയത്തില്‍ മാറ്റം. ഇന്നുമുതല്‍ വൈകീട്ട് 6.30നും രാത്രി 9.30നും ഇടയിലായിരിക്കും ലോഡ്ഷെഡിങെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. എന്നാല്‍ ദൈര്‍ഘ്യം 45 മിനുട്ട് തന്നെയായിരിക്കും.
നിലവില്‍ 6.45 മുതല്‍ 11.15 വരെയാണ് ലോഡ്ഷെഡിങിന്‍െറ സമയം. രാത്രി 9.30 നാണ് ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
മത്സരം കാണുന്ന സമയത്ത് പരമാവധി ഉപഭോഗം കുറക്കണമെന്ന് ഉപയോക്താക്കളോട് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചു. മഴ ആരംഭിച്ചിട്ടും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.