യാത്രാ ചെലവ് ഇനത്തില്‍ പണം തട്ടിയ കേസില്‍ മൂന്ന് രാജ്യസഭാ എം.പിമാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ സിബിഐ കേസെടുത്തു. മറ്റ് മൂന്ന് പേര് മുന്‍ രാജ്യസഭാ എം.പിമാരാണ്. എം.പിമാരായ ഡി. ബന്ധപോദ്ധ്യായ്(തൃണമുല്‍ കോണ്‍ഗ്രസ്), ബ്രിജേഷ് പഠക്(ബി.എസ്.പി), ലാല്‍ മിംഗ് ലിയാന(എം.പി.എഫ്)എന്നിവര്‍ക്കെതിരെയും മുന്‍ എം.പിമാരായ ജെ.പി.എന്‍ സിങ് (ബിജെപി), രേണു ബാല (ബിജെഡി), മെഹ്മൂദ് എ മഅദനി(ആര്‍എല്‍ഡി)എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തത്. യാത്രചെയ്തതായി കാണിച്ച് വ്യാജ വിമാന ടിക്കറ്റുകള്‍ നല്കി പലതവണ പണംവാങ്ങിയെന്നാണ് പരാതി. സിബിഐ ഉടനെ ഇവരെ ചോദ്യംചെയ്തേക്കും
Comments