You are Here : Home / News Plus

വൈദ്യുതി മന്ത്രിയെ തമിഴ്‌നാട് കൊണ്ടുപോയാലും അത്ഭുതമില്ല : വി.എസ്

Text Size  

Story Dated: Thursday, June 12, 2014 07:44 hrs UTC

മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും ഇന്നത്തെ സാഹചര്യത്തില്‍ തമിഴ്‌നാട് കൊണ്ടുപോയാലും അത്ഭുതമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേരളത്തിന്റെ നാല് അണക്കെട്ടുകള്‍ തമിഴ്‌നാടിന്റെ അധീനതയിലായെന്ന ആരോപണത്തോട് പ്രതികരിക്കവെയാണ് നിയമസഭയില്‍ വി.എസ്.ഇക്കാര്യം പറഞ്ഞത്. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് മന്ത്രിപണിയിലല്ല താത്പര്യമെന്ന് വി.എസ് പറഞ്ഞു. മന്ത്രിപ്പണി ഒഴിവാക്കി തനിക്ക് ഷൈന്‍ ചെയ്യാന്‍ കഴിയുന്ന മേഖലയില്‍ ആര്യാടന്‍ ജോലിക്ക് പോകണമെന്ന് വി.എസ് പറഞ്ഞു.
ഉറക്കം കഴിഞ്ഞ് എണീറ്റപ്പോള്‍ നാല് അണക്കെട്ടുകള്‍ തമിഴ്‌നാട് കൊണ്ടുപോയി. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും തമിഴ്‌നാട് കൊണ്ടുപോയാലും അത്ഭുതപ്പെടാനില്ല- വി.എസ്.പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.