You are Here : Home / News Plus

ദക്ഷിണകൊറിയയിലെ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 292 ആയി

Text Size  

Story Dated: Monday, June 09, 2014 07:25 hrs UTC

ഏപ്രില്‍ 16-ന് ദക്ഷിണകൊറിയയിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 292 ആയി. ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ദുരന്തം നടന്ന് 55-മത്തെ ദിവസവും തിരച്ചില്‍ തുടരുകയാണ്. ഇനിയും 12 പേരെ കണ്ടുകിട്ടാനുണ്ട്. 172 പേരാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ തുറമുഖമായ ഇഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. തെക്കന്‍ ദ്വീപായ ബ്യുങ്‌പോങ്ങില്‍നിന്ന് 29 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം.ബോട്ടിലുണ്ടായിരുന്ന 300 പേര്‍ വിദ്യാര്‍ഥികളായിരുന്നു. തലസ്ഥാനമായ സോളിന് സമീപമുള്ള അന്‍സാനിലെ ഹൈസ്‌കൂളില്‍ പഠിക്കുന്ന ഇവര്‍ക്കൊപ്പം 14 അധ്യാപകരും ഉണ്ടായിരുന്നു. ജെജുവില്‍ നാലുദിവസത്തെ ഉല്ലാസയാത്രയ്ക്ക് തിരിച്ചതായിരുന്നു ഇവര്‍. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.