You are Here : Home / News Plus

.സുധീരനും ഡല്‍ഹിക്ക്; മന്ത്രിസഭാ പുനസംഘടന ചൂടുപിടിക്കും

Text Size  

Story Dated: Sunday, June 08, 2014 06:53 hrs UTC

രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും ഡല്‍ഹിക്ക്. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച കാര്യങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാനാണ് സുധീരന്‍ ഡല്‍ഹിക്ക് തിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുനസംഘടനയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി അദ്ദേഹം ഹൈക്കമാന്‍ഡിന്റെ അനുമതി തേടുകയും ചെയ്തു.

എന്നാല്‍ പുനസംഘടനയ്ക്ക് മുന്‍പ് സംസ്ഥാനത്ത് സമവായമുണ്ടാക്കാനാണ് മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം കിട്ടയത്. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെയും സുധീരന്റെയും ഡല്‍ഹി യാത്ര.

അതേസമയം മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് കോണ്‍ഗ്രസിലോ യുഡിഎഫിലോ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.