You are Here : Home / News Plus

തൂത്തുക്കുടിയില്‍ ഫാക്ടറിയില്‍ വാതകചോര്‍ച്ച, 54 പേര്‍ ആശുപത്രിയില്‍

Text Size  

Story Dated: Friday, June 06, 2014 03:48 hrs EDT

മത്സ്യസംസ്‌കരണ ഫാക്ടറിയിലുണ്ടായ വാതകചോര്‍ച്ചയില്‍ 54 പേര്‍ ആശുപത്രിയില്‍ . ആരുടെയും നില ഗുരുതരമല്ല. ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഫാക്ടറി തൊഴിലാളികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നിള സീ ഫുഡ് കമ്പിനിയിലാണ് അമോണിയ വാതകം ചോര്‍ന്നത്. ഇരുപത് പേര്‍ ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തിലാണെങ്കിലും ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ എം രവികുമാര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഫാക്ടറി താത്കാലികമായി പൂട്ടി. ഫാക്ടറിയുടെ സുരക്ഷാസംവിധാനങ്ങള്‍ പരിശോധിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More