You are Here : Home / News Plus

അസമിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് സൂപ്രണ്ടും കോണ്‍സ്റ്റബിളുംകൊല്ലപ്പെട്ടു

Text Size  

Story Dated: Friday, June 06, 2014 03:46 hrs EDT

അസമില്‍ കെര്‍ബി പീപ്പിള്‍സ് ലിബറേഷന്‍ ടൈഗേഴ്‌സ് (കെ പി എല്‍ ടി) തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് സൂപ്രണ്ടും അംഗരക്ഷകനായ കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടു.മധ്യ അസമിലെ കെര്‍ബി അംഗ്ലോങ് ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒറ്റപ്പെട്ട വനപ്രദേശത്ത് തീവ്രവാദികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ പോലീസിനുനേരെ ആക്രമണം ഉണ്ടായി. തീവ്രവാദികളുടെ വന്‍ സംഘമാണ് പോലീസിനെ ആക്രമിച്ചത്. എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ അഞ്ചുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട എസ് പിയുടെയും കോണ്‍സ്റ്റബിളിന്റെയും മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More