You are Here : Home / News Plus

എ.പി. അബ്ദുള്ളക്കുട്ടി വേട്ടയാടപ്പെടുന്നു: കെ സുരേന്ദ്രന്‍

Text Size  

Story Dated: Friday, June 06, 2014 07:40 hrs UTC

എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ സമൂഹത്തില്‍ വേട്ടയാടപ്പെടുന്നു എന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ .
മാധ്യമങ്ങള്‍ കള്ളവാര്‍ത്തകള്‍ മെനയുന്നു. എംഎല്‍എയും കണ്ണൂര്‍ ഡി.സി.സിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അതൊന്നും ശരിയല്ല. മാധ്യമങ്ങള്‍ സത്യസന്ധമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണം. കണ്ണൂര്‍ ഡി.സി.സി എംഎല്‍എയെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എ.പി അബ്ദുള്ളക്കുട്ടിയും കെ സുധാകരനും പങ്കെടുത്തു. തന്റെ രാജിയെക്കുറിച്ച് വന്ന വാര്‍ത്ത വ്യാജമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.താനും ഡി.സിസിയും തമ്മില്‍ യാതൊരു തര്‍ക്കവുമില്ല. മറിച്ച്, വിഷമഘട്ടങ്ങളില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സംരക്ഷിച്ചിട്ടേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.