You are Here : Home / News Plus

സുമിത്ര മഹാജന്‍ സ്പീക്കറാകും

Text Size  

Story Dated: Thursday, June 05, 2014 05:37 hrs EDT

പതിനാറാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോടേം സ്പീക്കറായ കമല്‍ നാഥിനു മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവരുടെ സത്യപ്രതിജ്ഞയും നടന്നു.
മുതിര്‍ന്ന ബിജെപി നേതാവും നിരവധി തവണ പാര്‍ലമെന്റംഗവുമായ സുമിത്ര മഹാജനാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് സാധ്യത കല്പിക്കുന്നത്. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കരിയാ മുണെ്ടയുടെ പേര് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണെ്ടങ്കിലും സുമിത്ര മഹാജനെ സ്പീക്കറാക്കുന്നതു സംബന്ധിച്ച് ബിജെപിയില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More