You are Here : Home / News Plus

മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ദീലീപ് ഹര്‍ജി നല്‍കി

Text Size  

Story Dated: Thursday, June 05, 2014 05:27 hrs EDT



മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് നടന്‍ ദീലീപ് ഹര്‍ജി ഫയല്‍ ചെയ്തു. എറണാകുളം കുടുംബകോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഏറെക്കാലമായി താനും ഭാര്യയും അകന്നുകഴിയുകയാണെന്ന് ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു.കുടുംബത്തില്‍ നിന്ന് കടുത്ത മാനസിക പീഡനം അനുഭവിച്ചുവരുകയാണെന്നും ഇനി ഭാര്യയുമായി ഒത്തുപോകാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. താനും ഭാര്യയും അറിയപ്പെടുന്ന വ്യക്തികളായ സാഹചര്യത്തില്‍ വിവാഹമോചനഹര്‍ജിയില്‍ വാദംകേള്‍ക്കല്‍ രഹസ്യമായി നടത്തണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നു. ഹര്‍ജി അടുത്തമാസം 23 ന് കോടതി പരിഗണിക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More