You are Here : Home / News Plus

മോദി-ഒബാമ കൂടിക്കാഴ്ച സെപ്തംബറില്‍

Text Size  

Story Dated: Thursday, June 05, 2014 02:34 hrs EDT

 പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സെപ്തംബര്‍ അവസാന ആഴ്ചയിലായിരിക്കും കൂടിക്കാഴ്ച. യു.എന്‍ ജനറല്‍ അസംബ്ളി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യു.എസിലെ ത്തുന്ന മോദി ഒബാമയുമായി ഉഭയകക്ഷി ചര്‍ച്ചനടത്തും. എന്നാല്‍ കൂടിക്കാഴ്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ല. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം അഭിനന്ദനമറിയിക്കാന്‍ വിളിച്ച ഒബാമ മോദിയെ യു.എസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മോദിക്ക് ജോര്‍ജ് ബുഷ് ഭരണകൂടം വിസ നിഷേധിച്ചിരുന്നു. ഇതിനുശേഷമുള്ള സന്ദര്‍ശനത്തിന് ഏറെ വാര്‍ത്താ പ്രാധാന്യമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More