You are Here : Home / News Plus

അമേഠിയില്‍ യുവതിയെ കൂട്ടമാനഭംഗം ചെയ്തു

Text Size  

Story Dated: Thursday, June 05, 2014 02:32 hrs EDT

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ 25കാരിയെ കൂട്ടമാനഭംഗം ചെയ്തതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ കുറ്റക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് കൂട്ടമാനഭംഗ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ വന്‍ വിമര്‍ശമാണ് നേരിടുന്നത്. ഇതില്‍ ബാദുവാനില്‍ സഹോദരികളായ ദലിത് പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊട്ടിത്തൂക്കിയ സംഭവം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഏഴു പേര്‍ പ്രതികളാണ്. കേസിന്‍െറ അന്വേഷണം സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More