You are Here : Home / News Plus

യാക്കൂബ് മേമന്‍റെ വധശിക്ഷക്ക് സ്റ്റേ

Text Size  

Story Dated: Monday, June 02, 2014 06:45 hrs UTC

1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ യാക്കൂബ് മേമന്‍റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. സ്റ്റേ ആവശ്യപ്പെട്ട് യാക്കൂബ് സമര്‍പിച്ച ദയാഹരജി സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പ് മേമന്‍റെ ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിന്‍റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ശിപാര്‍ശകള്‍ പരിഗണിച്ചാണ് മുഖര്‍ജി ദയാഹരജി തള്ളിയതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചത്. ബോംബാക്രമണത്തിന്‍റെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന ടൈഗര്‍ മേമന്‍റെ സഹോദരനാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായിരുന്ന യാക്കൂബ് മേമന്‍. ടൈഗര്‍ മേമനും വധശിക്ഷ വിധിച്ചിരുന്നെങ്കിലും ഇയാള്‍ പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നതായി സംശയിക്കുന്നു.1994ല്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍വെച്ചാണ് യാക്കൂബ് അറസ്റ്റിലായത്. ടാഡ കോടതിയില്‍ ഹാജറാക്കിയ ഇയാളെ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് കണ്ടത്തെി തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു. രണ്ട് സ്ഫോടനങ്ങളില്‍ ആയി 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.