You are Here : Home / News Plus

വിദ്യാഭ്യാസ യോഗ്യത: ഗോപിനാഥ് മുണ്ടെയ്‌ക്കെതിരെ കോണ്‍ഗ്രസ്

Text Size  

Story Dated: Sunday, June 01, 2014 09:46 hrs UTC




കേന്ദ്ര മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദമാക്കിയതിന് പിന്നാലെ ഗ്രാമവികസനമന്ത്രി ഗോപിനാഥ് മുണ്ടെയ്‌ക്കെതിരെയും ആരോപണവുമായി കോണ്‍ഗ്രസ്.വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഗോപിനാഥ് മുണ്ടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍തെറ്റായ വിവരം നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഗോപിനാഥ് മുണ്ടെ 1976ല്‍ നിയമബിരുദം നേടിയെന്നാണ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. പൂനെയിലെ ന്യൂ ലോ കോളജില്‍ നിന്നായിരുന്നു ബിരുദം. എന്നാല്‍ ന്യൂ ലോ കോളജ് സ്ഥാപിച്ചത് 1978ലാണെന്നാണ് കോളജ് വെബ്‌സൈറ്റില്‍ പറയുന്നത്. 1978ല്‍ സ്ഥാപിതമായ കോളജില്‍ നിന്ന് മുണ്ടെ എങ്ങനെ 1976ല്‍ ബിരുദം നേടിയെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദാണ് ഇതു സംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.