You are Here : Home / News Plus

ഡല്‍ഹി മെട്രോ ട്രെയിനിനുളളില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

Text Size  

Story Dated: Saturday, May 31, 2014 03:33 hrs EDT




ഡല്‍ഹി മെട്രോ ട്രെയിനിനുളളില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മഴ മൂലം ആശുപത്രിയിലെത്താന്‍ വൈകിയ യുവതിയാണ് മെട്രോ ട്രെയിനിനുള്ളില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.

ദ്വാരക സ്റ്റേഷനടുത്ത് രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.  പൂര്‍ണഗര്‍ഭിണിയായ കൃഷ്ണ, ഭര്‍ത്താവ് പ്രദീപ് എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിന് വേണ്ടിയാണ് മെട്രൊ ട്രെയിനില്‍ കയറിയത്. സി ഐ എസ് എഫ് ഉദ്യോഗസ്ഥവര്‍, വനിതാ യാത്രക്കാര്‍ എന്നിവരുടെ സഹായത്തോടെ ട്രെയിനില്‍ വെച്ചുതന്നെ പ്രസവം കഴിഞ്ഞു. പ്രസവശേഷം ഉടന്‍ തന്നെ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ ആംബുലന്‍സില്‍ കൃഷ്ണയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.