You are Here : Home / News Plus

ബസ് ചാര്‍ജ് കൂട്ടിയാലും കെ.എസ്.ആര്‍.ടി.സി.യെ രക്ഷപ്പെടുത്താനാവില്ല - ഹൈക്കോടതി

Text Size  

Story Dated: Saturday, May 31, 2014 03:16 hrs EDT

ബസ് ചാര്‍ജ് വര്‍ധനയ്‌ക്കെതിരായ ഹര്‍ജി പരിഗണിക്കവേ കെ.എസ്.ആര്‍.ടി.സി.ക്ക് ഹൈക്കോടതിയുടെ വിമര്‍ശം. ബസ്‌നിരക്ക് എത്ര കൂട്ടിയാലും ഇന്നത്തെ നിലയില്‍ കെ.എസ്.ആര്‍.ടി.സി.യെ രക്ഷപ്പെടുത്താനാവില്ലെന്ന് ജസ്റ്റിസ് കെ. സുരേന്ദ്ര മോഹന്‍ വാക്കാല്‍ വിലയിരുത്തി. കെടുകാര്യസ്ഥതയാണ് കെ.എസ്.ആര്‍.ടി.സി.യുടെ പ്രശ്‌നം. നല്ല മാനേജ്‌മെന്റിനെ ഏല്‍പ്പിച്ചാല്‍ സര്‍വീസ് ലാഭകരമാക്കാനാവുമെന്നും കോടതി അഭിപ്രായപ്പെട്ടു. ബസ് നിരക്ക് കൂട്ടിയാലേ നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്ന് കെ.എസ്.ആര്‍.ടി.സി. ബോധിപ്പിച്ചപ്പോഴായിരുന്നു കോടതി വിമര്‍ശമുന്നയിച്ചത്. പെന്‍ഷന്‍ ബാധ്യത ഉള്‍പ്പെടെ കോര്‍പ്പറേഷന് വന്‍ സാമ്പത്തിക  ഭാരമാണെന്നായിരുന്നു കെ.എസ്. ആര്‍.ടി.സി. ബോധിപ്പിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More