You are Here : Home / News Plus

ഹാഫിസ് സയീദിനെ ഇന്ത്യയ്ക്കു വിട്ടുനല്കില്ലെന്ന് പാക്കിസ്ഥാന്‍

Text Size  

Story Dated: Wednesday, May 28, 2014 05:23 hrs EDT

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി ഹാഫിസ് സയീദിനെ ഇന്ത്യയ്ക്കു വിട്ടുനല്കില്ലെന്ന് പാക്കിസ്ഥാന്‍. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അടുത്ത അനുയായി താരിഖ് അസീസാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ ആവശ്യപ്പെടുന്നവരെയെല്ലാം വിട്ടുനല്കാന്‍ കഴിയില്ല. ഹാഫിസ് സയീദിനെ വിചാരണ ചെയ്യുന്നുണെ്ടങ്കില്‍ അത് പാക്കിസ്ഥാനിലായിരിക്കും. കുറ്റക്കാരനെന്നു കണെ്ടത്തിയാല്‍ ശിക്ഷ വിധിക്കുന്നതും പാക്കിസ്ഥാനിലായിരിക്കുമെന്നും താരിഖ് അസീസ് അറിയിച്ചു. തെളിവുകളില്ലാത്തതിനാലാണ് നേരത്തെ സയീദിനെ വെറുതേവിട്ടത്. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More