You are Here : Home / News Plus

ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി

Text Size  

Story Dated: Wednesday, May 28, 2014 06:24 hrs UTC


ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി. വിമാനത്താവളപദ്ധതിക്കെതിരായ ഹര്‍ജിയില്‍ വാദംകേട്ട ദേശീയ ഹരിത ട്രിബ്യൂണലിന്റേതാണ് വിധി. ഹരിതട്രിബ്യൂണലിന്റെ ചെന്നൈ ദക്ഷിണമേഖലാ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം നല്കിയ അനുമതിയാണ് റദ്ദാക്കിയത്.പദ്ധതിപ്രകാരമുള്ള ഒരു നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്നും ട്രിബ്യൂണല്‍ അറിയിച്ചു.തെറ്റായ വിവരങ്ങള്‍ നല്കിയാണ് കെജിഎസ് ഗ്രൂപ്പ് അനുമതി നേടിയത്. കമ്പനി മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. പദ്ധതി നടപ്പായാല്‍ കനത്ത പാരിസ്ഥിതികാഘാതം ഉണ്ടാകും. പാരിസ്ഥിതികാഘാത പഠനം നടത്തിയ ഏജന്‍സിക്ക് അതിനു യോഗ്യതയില്ലെന്നും കോടതി അറിയിച്ചു. എന്‍വിറോ കെയര്‍ എന്ന ഏജന്‍സിയാണ് പഠനം നടത്തിയത്.

 ആറന്മുള വിമാനത്താവളത്തിനു നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആറന്മുള പൈതൃകഗ്രാമ കര്‍മസമിതി അടക്കം അഞ്ചുപേരാണ് ഹരിതട്രിബ്യൂണലില്‍ ഹര്‍ജി നല്കിയത്.
ഹര്‍ജിക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.