You are Here : Home / News Plus

പരനാറി നാടന്‍ പദമെന്നു ദേശാഭിമാനി

Text Size  

Story Dated: Friday, May 23, 2014 04:36 hrs EDT


സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ ന്യായീകരിച്ച് ദേശാഭിമാനിയില്‍ മുഖപ്രസംഗം. പരനാറി നാടന്‍ പദമാണെനനും ചതിയും വഞ്ചനയും നെറികേടും കാണുമ്പോള്‍ സത്യസന്ധതയുള്ള രാഷ്ട്രീയനേതാക്കള്‍ അത് തുറന്നുകാട്ടാന്‍ പറ്റുന്ന നാടന്‍ വാക്കുകള്‍ ഉപയോഗിയ്ക്കമെന്നും പത്രം പറയുന്നു. രാഷ്ട്രീയ നേതാക്കള്‍ ഏത് രീതിയില്‍ സംസാരിയ്ക്കണമെന്ന് തീരുമാനിയ്‌ക്കേണ്ടത് മാധ്യമങ്ങളല്ല. സാധാരണക്കാരില്‍ നിന്നുയര്‍ന്നുവരുന്ന രാഷ്ട്രീയനേതാക്കള്‍ സാധാരണക്കാരുടെ ഭാഷയില്‍ സംസാരിയ്ക്കുമ്പോള്‍ ചില അഭിജാത-വരേണ്യ മാധ്യമങ്ങള്‍ക്ക് വല്ലാത്ത വിഷമം. അവരുടെ അഭിജാതമായ ഭാഷയില്‍ മാത്രമേ രാഷ്ട്രീയ നേതാക്കള്‍ സംസാരിയ്ക്കാവൂ. മുന്നണി വിട്ട് പോവുകയും യുഡിഎഫിഎനൊപ്പം നില്‍ക്കുകയും ചെയ്ത ആര്‍എസ്പിയംയും എന്‍കെ പ്രേമചന്ദ്രന്റെ പ്രവൃത്തിയെയും കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിയ്ക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More