You are Here : Home / News Plus

സത്യപ്രതിജ്ഞ: നവാസ് ശരീഫ് എത്തിയേക്കും

Text Size  

Story Dated: Friday, May 23, 2014 01:44 hrs EDT

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അതിഥിയായി പാക് പ്രധാനമന്ത്രി നവാസ് ശരീഫ് എത്തിയേക്കും. പാകിസ്താനിലെ ഭരണകക്ഷിയായ പി.എം.എല്‍-എന്‍ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. കഴിഞ്ഞ ദിവസം, സാര്‍ക് രാഷ്ട്രത്തലവന്മാരെ ചടങ്ങിലേക്ക് ക്ഷണിച്ച് വിദേശകാര്യ മന്ത്രാലയം കത്തയച്ചിരുന്നു. മോദിയുടെ താല്‍പര്യപ്രകാരമായിരുന്നു ഇത്. എന്നാല്‍, വിഷയത്തില്‍ പാകിസ്താന്‍ പ്രതികരിച്ചിരുന്നില്ല. വ്യാഴാഴ്ച രാവിലെ, നവാസ് ശരീഫ് ചടങ്ങില്‍ പങ്കെടുക്കില്ളെന്ന് ഏതാനും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം നിഷേധിച്ച് അദ്ദേഹത്തിന്‍െറ പാര്‍ട്ടി രംഗത്തുവന്നു; ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചനയും നല്‍കി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിന്‍െറ ഭാഗമായി നവാസ് ശരീഫ് ചടങ്ങില്‍ പങ്കെടുത്തേക്കുമെന്ന് പി.എം.എല്‍ -എന്‍ വക്താവ് സിദ്ദീഖുല്‍ ഫാറൂഖ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. നവാസ് ശരീഫ് മോദിയെ കാണുമെന്നും ഇന്ത്യയിലെ പുതിയ സര്‍ക്കാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.