You are Here : Home / News Plus

മോദിക്ക് സോണിയയുടെ അഭിനന്ദനം

Text Size  

Story Dated: Thursday, May 22, 2014 02:24 hrs EDT

ദില്ലി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭിനന്ദനം. അഭിനന്ദനം അറിയിച്ച് സോണിയ മോദിക്ക് കത്ത് അയച്ചു. പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി നേതൃത്വം നല്‍കിയ എന്‍ഡിഎ സഖ്യം നേട്ടം ഉണ്ടാക്കിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ കത്ത്. രാജ്യപുരോഗതിക്ക് മുതല്‍കൂട്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നരേന്ദ്രമോദിക്ക് സാധിക്കട്ടെ എന്ന് സോണിയാ ഗാന്ധി ആശംസിച്ചു.
പ്രധാനമന്ത്രി എന്ന നിലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാവിധ പിന്തുണയും ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം എന്ന നിലയില്‍ ഉണ്ടാകുമെന്നും സോണിയാ ഗാന്ധി കത്തില്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More