You are Here : Home / News Plus

സഹകരണ ബാങ്കുകള്‍ വായ്പാ പലിശ 1 ശതമാനം കുറച്ചു

Text Size  

Story Dated: Thursday, May 22, 2014 01:50 hrs EDT

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വായ്പാ പലിശ കുറച്ചു. നിലവിലെ 16 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് പലിശ കുറച്ചത്. ആവശ്യക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് ഒരാഴ്ചയ്ക്കകം വായ്പ ലഭ്യമാക്കാനും തീരുമാനിച്ചു. അപേക്ഷിക്കുന്നതിന്‍െറ പിറ്റേദിവസം തന്നെ 5,000 രൂപ ജാമ്യമില്ലാതെ നല്‍കും. സ്വര്‍ണ പണയത്തിന്‍മേല്‍ 25 ലക്ഷം രൂപ വരെ വായ്പ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ധനകാര്യ മന്ത്രി കെ.എം മാണി, സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, ബാങ്ക് അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More