You are Here : Home / News Plus

ഭൂമി തട്ടിപ്പ് : സലിം രാജിന്‍റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

Text Size  

Story Dated: Thursday, May 22, 2014 01:45 hrs EDT

കടകംപള്ളി, കളമശ്ശേരി ഭൂമിതട്ടിപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്‍റെ  ക്വാര്‍ട്ടേഴ്സിലും ബന്ധുവീടുകളിലും സി.ബി.ഐ റെയ്ഡ്. ഭൂമി തട്ടിപ്പിന് ഒത്താശ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വീടുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്.
സലിംരാജിന്റെ തിരുവനന്തപുരത്തെ ക്വാര്‍ട്ടേഴ്സിലും ബന്ധുവീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റിന്‍റെ  നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. കടകംപള്ളി ഭൂമിയിടപാട് കേസില്‍ ഇരുപത്തിയൊന്നാം പ്രതിയാണ് സലിംരാജ്. സലിംരാജിന്റെ ഭാര്യ ഷംഷാദ് കേസിലെ ഇരുപത്തിരണ്ടാം പ്രതിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More