You are Here : Home / News Plus

ആര്‍എസ്പി ഇടതുമുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഎം

Text Size  

Story Dated: Sunday, May 18, 2014 09:19 hrs UTC

കേരളത്തില്‍ ആര്‍എസ്പി ഇടതുമുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍.സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷവോട്ടുകള്‍ കേന്ദ്രീകരിച്ചെന്നും പിബി യോഗം നിരീക്ഷിച്ചു. സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റും ഇന്നു ഡല്‍ഹിയില്‍ ചേര്‍ന്നു. സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊല്ലത്തുമുണ്ടായ വോട്ടുചോര്‍ച്ചയും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
ദേശീയതലത്തില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയും കേരളത്തില്‍ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാനാകാത്തതും പിബി ചര്‍ച്ച ചെയ്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.