You are Here : Home / News Plus

യു.ആര്‍ അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് ‘നമോ ബ്രിഗേഡ് യൂണിറ്റ്’.

Text Size  

Story Dated: Saturday, May 17, 2014 11:24 hrs UTC



നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞ യു.ആര്‍ അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്ക് ‘നമോ ബ്രിഗേഡ് യൂണിറ്റ്’
ടിക്കറ്റ് ബുക്ക് ചെയ്തു.
ബാംഗ്ളൂരില്‍ നിന്ന് ശ്രീലങ്ക വഴി കറാച്ചിയിലേക്കാണ് ഫൈ്ളറ്റ്. ഇന്ന് വൈകിട്ട് 3.30തിനു പുറപ്പെടുന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് 5.10 ഓടെ കൊളംബോയിലും അവിടെ നിന്ന് രാത്രി ഒരു മണിക്ക് പുറപ്പെട്ട് പുലര്‍ച്ചെ 4.40തോടെ പാകിസ്താനിലെ കറാച്ചിയിലും എത്തും.യാത്രക്കുള്ള എല്ലാ ചെലവും തങ്ങള്‍ വഹിക്കുന്നെ് നമോ ബ്രിഗേഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

രാജ്യം വിടാനുള്ള യാത്രക്ക് അവസാന നിമിഷം എന്തെങ്കിലും തടസ്സം നേരിടാരിക്കാന്‍ ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തുവെന്നും കുറിപ്പില്‍ പറയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.