You are Here : Home / News Plus

ചാലക്കുടിയില്‍നിന്ന് മാറ്റരുതെന്ന് കണ്ണീരോടെ നേതൃത്വത്തോട് പറഞ്ഞിരുന്നു: കെ പി ധനപാലന്‍

Text Size  

Story Dated: Saturday, May 17, 2014 07:34 hrs UTC


തന്നെ ചാലക്കുടിയില്‍ നിന്ന് മാറ്റരുതെന്ന് കണ്ണീരോടു കൂടി നേതൃത്വത്തോട് പറഞ്ഞിരുന്നുവെന്ന് കെ പി ധനപാലന്‍. തൃശൂരില്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നെ ജയിപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. ചാലക്കുടിയില്‍ നിന്ന് മാറണമെന്നും താന്‍ തൃശൂരില്‍ മത്സരിക്കണമെന്നുമുള്ള പാര്‍ട്ടി തീരുമാനം വിഷമത്തോട് കൂടിയാണ് അംഗീകരിച്ചത്. നേതൃത്വത്തിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബോധ്യമായതായും ധനപാലന്‍ പറഞ്ഞു.
സീറ്റ് വെച്ചുമാറിയാല്‍ രണ്ട് സീറ്റും ജയിക്കുമെന്നാണ് നേതൃത്വം തന്നെ ധരിപ്പിച്ചത്. പി സി ചാക്കോയ്ക്കായി മാറി നില്‍ക്കാമെന്ന് താന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു എന്നും ധനപാലന്‍ പറഞ്ഞു.

തൃശൂരിലെ ജനങ്ങള്‍ക്ക് പിസി ചാക്കോയോട് ഉണ്ടായ അതൃപ്തിക്ക് താന്‍ മറുപടി പറയേണ്ടി വന്നു. തെരഞ്ഞെടുപ്പില്‍ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ നന്നായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു ചാലക്കുടി മണ്ഡലം. അവിടെ ആര് നിന്നാലും ജയിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതുവരെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത് ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നുവെന്നും ധനപാലന്‍ മാധ്യമങ്ങളോട് പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.